Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

ഉള്ളിയേരിയിൽ വൻ ലഹരിമരുന്ന് വേട്ട: യുവതിയും യുവാവും പിടിയിൽ

 

ഉള്ളിയേരി: കോഴിക്കോട് ജില്ലയിൽ ഉള്ളിയേരി മൊടക്കല്ലൂരിലെ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന യുവതിയെയും യുവാവിനെയും എക്സൈസ് സംഘം പിടികൂടി. കൊയിലാണ്ടി മേഞ്ഞണ്യം സ്വദേശി കാരേപ്പൊയിൽ ഫിറോസ് (29), കണ്ണൂർ പയ്യന്നൂർ പെരിങ്ങോം സ്വദേശി ശീതൾ ശിവദാസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.



ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ധ്രുപദ് എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. പ്രതികളിൽ നിന്ന് 11.83 ഗ്രാം എം.ഡി.എം.എയും 5.44 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് സംഘം പരിശോധന നടത്തി. മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന് സമീപമുള്ള ബ്ലൂ മെറിഡിയൻ അപ്പാർട്ട്മെന്റിലെ 504-ാം നമ്പർ മുറിയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.

ലഹരിമരുന്ന് അളക്കാനായി ഉപയോഗിച്ച ഇലക്ട്രോണിക് ത്രാസുകളും പാക്കിംഗ് സാമഗ്രികളും മുറിയിൽ നിന്ന് കണ്ടെത്തി. ചെറിയ പാക്കറ്റുകളാക്കി ആവശ്യക്കാരിലേക്ക് വിതരണം ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Powered by Blogger.