Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

പയ്യോളി: ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് അപകടം – യുവതിക്ക് ദാരുണാന്ത്യം

 

പയ്യോളിയിൽ നിർദ്ദിഷ്ട ദേശീയപാതയിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് സ്കൂട്ടർ യാത്രികയായ യുവതി മരിച്ചു. കുറ്റ്യാടി തീക്കുനി നടുവിലക്കണ്ടി സ്വദേശിനി ജസ് (24) ആണ് മരിച്ചത്.

അപകടത്തിൽ സ്കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ് ഷംസീറും (ചേരാപുരം കുളങ്ങരത്താഴ ഇല്ലത്ത്) ഒന്നര വയസ്സുള്ള കുഞ്ഞ് ഷെഹസിൻ അബ്ദുള്ളയും പരിക്കേറ്റു. ഇരുവരെയും നന്തി സഹാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം 6.15ഓടെ തീർഥ ഇന്റർനാഷണൽ ഹോട്ടലിന് സമീപത്താണ് അപകടം സംഭവിച്ചത്. വടകര ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിറകിൽ അതേ ദിശയിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവതി ബസിന്റെ മുൻചക്രത്തിനടിയിൽപ്പെടുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മൃതദേഹം കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ തുടർന്ന് ദേശീയപാതയിൽ അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

തിരൂരിൽ നിന്ന് വിവാഹ പാർട്ടിയുമായി വന്ന ‘എക്‌സ്ഡ്രൈവ്’ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.


പയ്യോളി ദേശീയപാതയിൽ ദുരന്തം: ടൂറിസ്റ്റ് ബസ് ഇടിച്ച് യുവതി മരിച്ചു

Payyoli Accident: Tourist Bus Hits Scooter, Young Woman Dies

Kerala Accident News: Payyoli NH Crash Kills 24-Year-Old Woman

Powered by Blogger.