Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

ആളൊഴിഞ്ഞ പറമ്പിൽ കമിതാക്കൾ തൂങ്ങി മരിച്ച നിലയിൽ

 

ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 19 -ാം വാർഡിലെ കൂനിയോട് തട്ടാംകണ്ടി ചന്ദ്രന്റെയും ശാന്തയുടെയും മകൾ ശരണ്യ (30) യെയും കുറ്റ്യാടി കള്ളാട് പഞ്ചാര പറമ്പത്ത് രാജൻ്റെയും ചന്ദ്രിയുടെയും മകൻ അജേഷി (35) നെയുമാണ്  ഏപ്രിൽ 22 ന് മരിച്ച നിലയിൽ കണ്ടെത്തിയത് 

ശരണ്യ നേരത്തെ മറ്റൊരാളുമായി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ആണ് 

ശരണ്യയുടെ ഭർത്താവ് ശരണ്യയെ കാണുന്നില്ല എന്ന് പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് ശരണ്യയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പൊലീസ് പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ തൊട്ടിൽപാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ലൊക്കേഷൻ കണ്ടെത്തുകയുമായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ ആളൊഴിഞ്ഞ പറമ്പിൽ കശുമാവിൻ കൊമ്പിൽ രണ്ട് പേരേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ഒരു മരക്കൊമ്പിൽ ഒരേ കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്

Powered by Blogger.