Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
തൃശ്ശൂരിൽ ഭീകര സ്ഫോടനം…

തൃശ്ശൂരിൽ ഭീകര സ്ഫോടനം…

 

പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന കേന്ദ്രത്തിൽ വൻ ദുരന്തം…

ആറ് പേർ മരിച്ചു… നിരവധിപേർക്ക് ഗുരുതര പരിക്ക്…




📍 തൃശ്ശൂർ ജില്ലയിലെ മുണ്ടത്തിക്കോട് പ്രദേശത്താണ് അപകടം ഉണ്ടായത്.

തിരുവമ്പാടി ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിലായിരുന്നു സ്ഫോടനം.

👉 വൈകുന്നേരം അഞ്ചുമണിയോടെ രണ്ട് വലിയ സ്ഫോടനങ്ങളാണ് ആദ്യം ഉണ്ടായത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ പ്രദേശം മുഴുവൻ നടുങ്ങി…

കിലോമീറ്ററുകൾ അകലെയുവരെ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു.

🔥 അപകടത്തിൽ പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്.

ഗുരുതരമായി പൊള്ളലേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെടിക്കെട്ട് ലൈസൻസി സതീഷിനും പൊള്ളലേറ്റതായി റിപ്പോർട്ട്.

🚒 രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി നേരിട്ടു.

ഇടുങ്ങിയ വഴികൾ കാരണം ഫയർഫോഴ്‌സ് സംഘത്തിന് സ്ഥലത്തെത്താൻ പ്രയാസമായി…

തുടർന്ന് സമീപ മതിൽ തകർത്താണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

⚠️ ഇപ്പോഴും ഇടയ്ക്കിടെ പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്…

സ്ഥിതി നിയന്ത്രണവിധേയമാകാൻ വൈകുകയാണ്.

📅 ഈ മാസം 24ന് നടക്കാനിരുന്ന തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിനായുള്ള പടക്കങ്ങളാണ് ഇവിടെ നിർമ്മിച്ചിരുന്നത്.

Powered by Blogger.