Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ ബസിൽ കയ്യേറ്റശ്രമവും അസഭ്യവർഷവും

 മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ ബസിൽ കയ്യേറ്റശ്രമവും അസഭ്യവർഷവും

പേരാമ്പ്ര പോലീസിൽ പരാതി; നടപടിയില്ലെന്ന ആരോപണം




പേരാമ്പ്ര:

ഓൺലൈൻ മാധ്യമ പ്രവർത്തകയ്‌ക്ക് നേരെ സ്വകാര്യ ബസിൽ കയ്യേറ്റശ്രമവും അസഭ്യവർഷവും ഉണ്ടായതായി പരാതി. കുറ്റ്യാടി മുതൽ കോഴിക്കോട് വരെ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ വെച്ചാണ് സംഭവം നടന്നത്.

മെയ്‌ 23-ന് രാത്രി 7:50ഓടെ കുറ്റ്യാടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന എസി ഗ്രൂപ്പ് ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകയായ അശ്വതി കെ. എം.-ന് നേരെ അസഭ്യവർഷവും കയ്യേറ്റശ്രമവും ഉണ്ടായത്. യാത്രക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.

ഇതേ റൂട്ടിൽ സർവീസ് നടത്തുന്ന എസ്സാർ ബസിലെ കണ്ടക്ടർമാരായ ആഷിക്കും ഋഷികേശ് (നടുവണ്ണൂർ) എന്നിവരാണ് സ്ത്രീകൾ ഇരിക്കുന്ന സീറ്റിന് സമീപത്ത് എത്തി അസഭ്യം പറയുകയും തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ആരോപണം.

ഒരു വർഷം മുമ്പ്, ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർമാർ പരസ്പരം സീറ്റ് മാറി ഇരുന്ന സംഭവം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്ന്, ഫോൺ ബലമായി വാങ്ങി വീഡിയോ മായ്ച്ചതായും അശ്വതി പരാതിയിൽ പറയുന്നു. അതിനുശേഷം തനിക്കു ബസിൽ കയറാൻ അനുവദിച്ചിരുന്നില്ലെന്നും അവർ ആരോപിക്കുന്നു.

ഇടുത്തിടെ വീണ്ടും ഇവരെ കണ്ടപ്പോഴാണ് പഴയ സംഭവത്തെ ചൂണ്ടിക്കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതെന്നും, “ഇതും ലൈവായി ഇടൂ” എന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.

സംഭവം നടന്ന ദിവസം തന്നെ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിട്ടും രണ്ട് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് മാധ്യമ പ്രവർത്തക ആരോപിച്ചു.

Powered by Blogger.