Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

പേരാമ്പ്രയിൽ കാറിൽ തീപിടിത്തം: ഗർഭിണിയായ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവ് രജിൻലാലും മരിച്ചു

 പേരാമ്പ്രയിൽ കാറിൽ തീപിടിത്തം: ഗർഭിണിയായ ഭാര്യയ്ക്ക് പിന്നാലെ ഭർത്താവ് രജിൻലാലും മരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പ്രദേശത്ത് കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവും മരിച്ചു. പൂവത്തുംചാൽ സ്വദേശിയായ രജിൻലാൽ (32) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.



കഴിഞ്ഞ മെയ് 15-ന് രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം നടന്നത്. രജിൻലാലും ആറുമാസം ഗർഭിണിയായ ഭാര്യ സോനയും സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിന് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെച്ച് തീപിടിക്കുകയായിരുന്നു.

കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന സോന സംഭവസ്ഥലത്തുതന്നെ പൊള്ളലേറ്റ് മരിച്ചു. അപകടത്തിൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ രജിൻലാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

രജിൻലാലിന്റെ പോസ്റ്റ് മോർട്ടത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. തുടർന്ന് മൃതദേഹം ചെറുവണ്ണൂരിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

രജിൻലാലിന്റെ പിതാവ് രാജൻ, മാതാവ് സരോജിനി. സഹോദരങ്ങൾ രാംജിത്ത് (മിലിറ്ററി), ശരണ്യ.

Powered by Blogger.