Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

മലപ്പുറം ജില്ല വിഭജിക്കണം ; തിരൂർ സബ് കളക്ടർ

 മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര രംഗത്ത്. സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.




പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ ജില്ല വിഭജനവുമായി ബന്ധപ്പെട്ട ആവശ്യം പരിഗണിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വലിയ ജനസംഖ്യയും വ്യാപ്തിയും ഉള്ള മലപ്പുറം ജില്ലയെ വിഭജിക്കുന്നത് ഭരണ കാര്യക്ഷമത വർധിപ്പിക്കാനും പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കുമെന്നാണ് ദിലീപിന്റെ വിലയിരുത്തൽ.




ജില്ല വിഭജനത്തെ ഒരു ചെലവായി കാണാതെ, ഭരണ സൗകര്യവും പൊതുസേവനങ്ങളിലുണ്ടാകുന്ന മെച്ചപ്പെടുത്തലും ലക്ഷ്യമാക്കിയ നിക്ഷേപമായി കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് പലവട്ടം പ്രപ്പോസലുകൾ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Powered by Blogger.