Ads

BIG BRAKING

🔴 ബ്രേക്കിംഗ് ന്യൂസ് :
27 ന് ശേഷം കേരളത്തിൽ വേനൽ മഴ എത്താൻ സാധ്യത

കോഴിക്കോട് വെള്ളയിൽ പ്രസിന് തീപിടിത്തം; കോടികളുടെ നാശനഷ്ടം

 

കോഴിക്കോട്: നഗരത്തിലെ വെള്ളയിൽ ജോസഫ് റോഡിൽ പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്രസിൽ ഉണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ‘റെഡ് സ്റ്റാർ’ പ്രസിനാണ് തീപിടിച്ചത്.

നാലുനില കെട്ടിടത്തിന്റെ താഴത്തെ നിലയുടെ പിൻവശത്ത് നിന്നാണ് തീപിടിത്തമുണ്ടായത്. പ്രിന്റിംഗ് മെഷീനുകളും വലിയ അളവിൽ പേപ്പർ റീലുകളും സൂക്ഷിച്ചിരുന്നതും ഈ ഭാഗത്തായിരുന്നു.



തീ വേഗത്തിൽ പടർന്നതോടെ മെഷീനുകളും പ്രിന്റിംഗിനായി എത്തിച്ചിരുന്ന കടലാസ് റീലുകളും ബണ്ടിലുകളും പൂര്‍ണമായും കത്തിനശിച്ചു. ഇലക്ട്രിക് ഉപകരണങ്ങൾ, നിരവധി ബാറ്ററികൾ, എട്ടോളം എസി ഔട്ട്ഡോർ യൂണിറ്റുകൾ എന്നിവയും തീയിൽ ഉരുകിനശിച്ചു.

പ്രാഥമിക കണക്ക് പ്രകാരം പേപ്പർ റീലുകൾക്ക് മാത്രം ഏകദേശം ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. ആകെ നഷ്ടം ഇതിലും കൂടുതലായിരിക്കുമെന്നാണ് സൂചന.

തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Powered by Blogger.